നെടുമ്പാശേരി: അത്താണി – ചെങ്ങമനാട് റോഡിലെ കൊടുംവളവുകൾ ഒഴിവാക്കിയും ടാറിംഗ് നടത്തിയും റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് റസിഡൻസ് അസോസിയേഷൻ ചെങ്ങമനാട് ‘എഡ്രാക്ക്’ ചെങ്ങമനാട് പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവീനർ ഹൈദ്രോസ് തോപ്പിൽ പ്രമേയം അവതരിപ്പിച്ചു. 30 റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്തു. ‘എഡ്രാക്ക്’ ജില്ലാ വൈസ് പ്രസിഡന്റ് എൻ. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി കെ. മാധവൻകുട്ടി നായർ, ജില്ല കമ്മിറ്റിഅംഗം കെ.എം. ജമാലുദ്ദീൻ, താലൂക്ക് ട്രഷറർ എം. സുരേഷ്, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എസ്. ഹംസ, സി.എം. സ്റ്റാലിൻ, ഖാദർ എളമന, ടി.പി. ബേബി, സിദ്ദിഖ് ബാബു, എം.വി. സുന്ദരൻ എന്നിവർ സംസാരിച്ചു. രക്ഷാധികാരികളായി എസ്. ഹംസയെയും സുദർശനകുമാറിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി ആനന്ദവല്ലി ( പ്രസിഡന്റ്), ആന്റണി കപ്രശേരി, ഗഫൂർ എളമന ( വൈസ് പ്രസിഡന്റുമാർ), ഹൈദ്രോസ് തോപ്പിൽ (സെക്രട്ടറി), എം.കെ. അസീസ്, പി.സി. സതീഷ്‌കുമാർ ( ജോയിന്റ് സെക്രട്ടറിമാർ), സിദ്ധിക്ക് ബാബു ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.