പ്രത്യാക്രമണത്തിൽ ഞെട്ടിവിറച്ച് പാകിസ്ഥാൻ; സൂപ്പര്‍ കവചമായി സുദര്‍ശൻ ചക്ര, ഇന്നലെ രാത്രി മുതൽ നടന്നതെന്ത്?
ദില്ലി: അതിർത്തി കടന്ന് പാകിസ്ഥാൻ നടത്തിയ ആക്രമണ നീക്കം തകര്‍ത്തതിനൊപ്പം തന്നെ പ്രത്യാക്രമണം നടത്തി ഇന്ത്യ പാകിസ്ഥാന് കനത്ത പ്രഹരമാണ് ഇന്നലെ രാത്രി മുതൽ നൽകിയത്. പഞ്ചാബിലും ജമ്മുവിലും രാജസ്ഥാനിലും പാക് സൈന്യം നടത്തിയ ആക്രമണ ശ്രമം ഇന്ത്യ വിജയകരമായി ചെറുത്ത് ശക്തമായി തിരിച്ചടിച്ച രാത്രിയാണ് കടന്നുപോയത്. ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ, സിയാൽകോട്ട് എന്നിങ്ങനെ പ്രധാന പാക് നഗരങ്ങളെ വിറപ്പിച്ച തിരിച്ചടി ഇന്ത്യ നൽകി. പ്രധാനമന്ത്രിയുടെ വസതിക്കടുത്ത് വരെയെത്തിയ പ്രത്യാക്രമണത്തിൽ പാകിസ്ഥാൻ ഞെട്ടി വിറച്ചു. പാകിസ്താന്‍റെ സാഹസത്തിന് തന്ത്രപ്രധാനമായ ഈ നാല് പാക് നഗരങ്ങളിൽ ആണ് ഇന്ത്യ തിരിച്ചടി നൽകിയത്. പാകിസ്ഥാന്‍റെ ഡ്രോണ്‍, മിസൈൽ ആക്രമണങ്ങളെ തടയാൻ ഇന്ത്യയ്ക്ക് കവചമായത് സുദര്‍ശൻ ചക്ര എന്ന വിളിപ്പേരുള്ള എസ്-400 മിസൈൽ സിസ്റ്റമാണ്.വളരെ വലിയ പ്രദേശത്ത് തുടര്‍ച്ചയായതും ഫലപ്രദവുമായ വ്യോമ പ്രതിരോധ സംവിധാനം ഒരുക്കാനുള്ള ശേഷിയുള്ളവയാണ് എസ്-400 മിസൈൽ സിസ്റ്റം. റഷ്യൻ നിര്‍മിതമായ ഈ വ്യോമ പ്രതിരോധ സംവിധാനമാണ് ഇന്നലെ രാത്രി മുതൽ...
Read More