ദില്ലി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐഎംഎ. അടുത്ത മൂന്ന് മാസങ്ങൾ നിർണ്ണായകമാണെന്നും കടുത്ത ജാഗ്രത വേണമെന്നും ഐഎംഎ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക്  നിർദ്ദേശം നൽകി. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും കടുത്ത നിയന്ത്രണം വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

കേരളത്തിലടക്കം കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് കൊവിഡ് മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പ്.  കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് അടുത്ത മാസത്തോടെ സംഭവിച്ചേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ടിലും പരാമര്‍ശം ഉണ്ടായിരുന്നു.  ‘കൊവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍’ എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona