സമൂഹ നന്മയ്ക്കായി ബൃഹത് പദ്ധതികളുമായി റെസിഡൻസ് അസോസിയേഷൻ…
പദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.
സമൂഹ നന്മക്കായി ബ്രഹത് പദ്ധതികൾ എന്ന പേരിൽ ഇളംകുളം റസിഡൻസ് അസോസിയേഷൻ ആരംഭിച്ച പദ്ധതികളുടെ ഉദ്ഘാടനം സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
‘ജീവിതശൈലി രോഗങ്ങളും ആരോഗ്യമുള്ള സമൂഹവും’
‘പൗരബോധമുള്ള തലമുറയ്ക്കായി’
എന്നീ ആശയങ്ങൾ മുന്നോട്ട് വെച്ചുകൊണ്ടാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
ഉദ്ഘാടന ദിവസം ആർ സി സി പാലിയേറ്റീവ് മെഡിസിൻ ആർ എം ഒയും, കേരള സർക്കാർ ലഹരി വർജ്ജന മിഷൻ, വിമുക്തിയുടെ എക്‌സ്‌പേർട്ട് കമ്മിറ്റി അംഗവുമായ ഡോ: സി വി പ്രശാന്ത്, ഏഷ്യ പസഫിക് ഓങ്കോളജി മെഡിക്കൽ ഡയറക്ടറായ ഡോ: അഞ്ചു കേശവദാസും ക്ലാസ്സുകൾ കൈകാര്യം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് എസ്. രാജഗോപാൽ അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ അനിൽ കുമാർ, ഫ്രാറ്റ് ശ്രീകാര്യം സോൺ സെക്രട്ടറി പി. എസ്. സന്തോഷ് കുമാർ, റാംസുധിൻ, ശ്രീധന്യ പ്ലാനറ്റ് എക്‌സ് ഔനേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. ലീന, തുറുവിക്കൽ സദാശിവൻ നായർ, വനിതവേദി പ്രസിഡന്റ് ചന്ദ്രിക അമ്മ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അസോസിയേഷൻ സെക്രട്ടറി അഡ്വ: എം. കേശവൻ സ്വാഗതവും
ട്രഷറർ പ്രസാദ് ഇളംകുളം നന്ദിയും പറഞ്ഞു.
ഉദ്ഘാടനശേഷം നടന്ന സെഷനിൽ നാട്ടുകാരുടെ സംശയങ്ങൾക്ക് ഡോ: അഞ്ചു കേശവദാസ് മറുപടി നൽകി.