ശുദ്ധജലമത്സ്യകൃഷി
ശുദ്ധജലമത്സ്യകൃഷി ആമുഖം വളര്‍ത്തു മല്‍സ്യങ്ങള്‍ കൃഷിരീതികള്‍ മത്സ്യക്കുള നിര്‍മ്മാണം കളസസ്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനം മത്സ്യവിഷങ്ങള്‍ പൂരകാഹാരം വിളവെടുപ്പ് മത്സ്യരോഗങ്ങള്‍ ആഹാരക്രമം ആമുഖം നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തിരഞ്ഞെടുത്ത് അവയെ ഉചിതമായ ജലാശയങ്ങളില്‍ വേണ്ടത്ര സംരക്ഷണം നല്‍കി വളര്‍ത്തി ആവശ്യാനുസരണം പിടിച്ചെടുക്കുന്നതിനെയാണ് മത്സ്യക്കൃഷി എന്നു പറയുന്നത്. ഉപ്പു കലരാത്ത ജലാശയങ്ങളില്‍ ചെയ്യുന്ന മത്സ്യക്കൃഷിയെ ശുദ്ധജലമത്സ്യക്കൃഷിയെന്നു പറയുന്നു. ആഗോള മത്സ്യക്കൃഷി മേഖലയില്‍ ഏറ്റവും അധികം പ്രചാരത്തിലുള്ള കട്ല, രോഹു, മൃഗാള്‍, സില്‍വര്‍ കാര്‍പ്പ്, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ് എന്നിവയും, ചെമ്മീന്‍/കൊഞ്ച് ഇനങ്ങളില്‍ കാരച്ചെമ്മീനും ആറ്റുകൊഞ്ചും കേരളത്തില്‍ പ്രചാരമുള്ളവയാണ്. സാധാരണ കൃഷിയെ അപേക്ഷിച്ചും, കാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നിവയെ അപേക്ഷിച്ചും മത്സ്യക്കൃഷി വളരെ ആദായകരമാണ് വളര്‍ത്തു മല്‍സ്യങ്ങള്‍ കൃഷിക്ക് തിരഞ്ഞെടുക്കുന്ന മല്‍സ്യങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ വളര്‍ന്നു വലുതാകാനും കഴിയുന്നത്രയധികം മാംസം ഉല്‍പ്പാദിപ്പിക്കാനും കഴിവുണ്ടായിരിക്കണം. ഇവ സസ്യഭുക്കുകളോ, പ്ലവകാഹാരികളോ, ചീത്ത ജൈവ വസ്തുക്കള്‍ ഭക്ഷിക്കുന്നവയോ ആയിരിക്കുന്നതാണ് അഭികാമ്യം. കുഞ്ഞുങ്ങളെ ആവശ്യാനുസരണം...
Read More